സംയുക്ത മെഡിക്കൽ ക്യാമ്പ് നടത്തി


കുവൈത്ത് സിറ്റി : ഇന്ത്യൻ എംബസ്സിയുടെ നിർദേശപ്രകാരം ഇന്ത്യൻ ഡോക്ടർസ് ഫോറവും കുവൈത്തിലെ ഏറ്റവും വലുതും സജീവവുമായ ജീവ കാരുണ്യ സംഘടനയായ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ )യും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. മുപ്പതോളം ഡോക്ടർമാർ, ഇന്ത്യൻ നേഴ്‌സസ് അസോസിയേഷന്റെ പ്രവർത്തകർ, പാരാ മെഫിക്കൽ സ്റ്റാഫ്, ഷുഗർ, ബിപി, കൊളസ്‌ട്രോൾ, ഇസിജി എന്നിവ പരിശോധിക്കാനുള്ള സജ്ജീകരണങ്ങൾ, എല്ലാത്തിനും ഒരുക്കങ്ങളും ക്രമീകരങ്ങളുമായി കെ കെ.എം.എ യുടെയും അതിന്റെ സ്വാന്തന വിഭാഗമായ മാഗ്നെറ്റിന്റെ 40 വളണ്ടിയർമാർ എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.

കഴിഞ്ഞ ആഴ്ച്ച കേന്ദ്ര മന്ത്രി ലേബർ ക്യാംപ് സന്ദർശിക്കുകയും ദുരിതാവസ്ഥ കണ്ടു മനസ്സിലാക്കുകയും ചെയ്തിരുന്നു. തിരികെ എത്തിയ ഉടനെ തൊഴിലാളികൾക്കു വൈദ്യ സഹായം എത്തിക്കാൻ എംബസിയോട് നിർദേശിച്ചതിനെ തുടർന്നാണ് എംബസി അധികൃതർ ഇന്ത്യൻ ഡോക്ടർസ് ഫോറത്തിന്റെയും കെ.കെ.എം.എ യെയും സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തിയത്. ഗുരുതര ആരോഗ്യ പ്രശനം കണ്ടെത്തിയ 4 പേരെ ഇന്നലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പച്ചു.

ഇന്ത്യൻ എംബസ്സിയുടെ ഡി.സി.എം രാജഗോപാൽ സിങ് ക്യാംപ് സന്ദര്ശിച്ചു. ഡോ അഭയ് പദ്വാർ, ഡോ സയ്യദ്, ഡോ ആമിർ അഹമ്മദ്, എന്നിവരുടെ നേതൃത്വത്തിൽ ഐഡിഫ് സംഘവും, കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ, വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ, ആക്ടിങ് പ്രസിഡന്റ് എ പി അബ്ദുൽസലാം, പി കെ അക്‌ബർ സിദ്ധീഖ്, ആക്ടിങ് ജനറൽ സെക്രെട്ടറി കെ.സി റഫീഖ്, ബി എം ഇക്ബാൽ, സി ഫിറോസ്, കെ സി ഗഫൂർ, മുനീർ കുനിയ, സംസം റഷീദ്, പി ടി അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിൽ കെ.കെ.എം.എ സംഘവും സലിം കൊമ്മേരി, വി കെ ഗഫൂര്, ഷാഹിദ് ലബ്ബ, പി കെ ശരീഫ്, അഷ്‌റഫ് മാങ്കാവ്, ഹനീഫ വി കെ, തുടങ്ങിയവരുടെ നേതൃത്വത്തിൽ കെ.കെ.എം.എ -മാഗ്നെറ് വളണ്ടിയർമാരും ക്യാംപിനു നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed