"ഫോക്കസ് ഫെസ്റ്റ്2018’’ ജനുവരി 26നു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കമ്പ്യൂട്ടര്‍ ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് ) കുവൈറ്റ് പതിനൊന്നാമത് വാര്‍ഷിക ആഘോഷമായ "ഫോക്കസ് ഫെസ്റ്റ് 2018’’, ജനുവരി 26 നു ഖൈത്താന്‍ കമ്മ്യുണിറ്റി സ്കൂളില്‍ ഉച്ചക്ക് 3 മണിമുതല്‍ ആരംഭിക്കും.
കുവൈറ്റിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയെ ആദരിക്കുകന്നതിന്‍റെ ഭാഗമായി ഈ വര്‍ഷം വിദ്യഭ്യാസമേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ പ്രസിഡണ്ടിന്‍റെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ് നേടിയ സാല്‍മിയ ഇന്ത്യന്‍ കമ്മ്യുണിറ്റി പ്രിസിപ്പല്‍ ഡോ.ബിനുമോനെ ആദരിക്കും. ഫോക്കസിന്‍റെ രണ്ടു മുതിര്‍ന്ന അംഗങ്ങളെയും പത്താം തരത്തില്‍ ഉന്നത വിജയം നേടിയ ഫോക്കസ് കുടുംബത്തിലെ കുട്ടികളെയും ചടങ്ങിൽ ആദരിക്കും.
തുടര്‍ന്ന്, കുവൈറ്റിലെ ഫോക്കസ് കുടുംബങ്ങങ്ങളുടെ വിവിധ കലാപരിപാടികളും ഫ്ലവേഴ്സ് ടി വി യുടെ കോമഡി ഉത്സവ് എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുഗ്രഹീത കലാകാരന്‍ രാജേഷ് അടിമാലിയും, ജനം ടി വി യുടെ പിന്‍നിലാവിലൂടെ കഴിവ് തെളിയിച്ച ഗായിക വൈക്കം സുകന്യയും നയിക്കുന്ന മിമിക്സ് – ഗാനമേളയും അരങ്ങേറും. പ്രവേശനം സൌജന്യമായിരിക്കും.

