വിദേശ തൊഴിലാളി നിയമനത്തിൽ വിവിധ പദ്ധതികളുമായി കുവൈത്ത്
കുവൈത്ത് സിറ്റി : വിദേശ തൊഴിലാളികളുടെ നിയമനത്തിന് മുന്പ് അവരുടെ വൈദഗ്ദ്ധ്യം ഉറപ്പുവരുത്താൻ കുൈവത്ത് വിവിധ പദ്ധതികൾ തയ്യാറാക്കുന്നു. വിദേശത്തുനിന്ന് തൊഴിൽ വൈദഗ്ദ്ധ്യമുള്ളവരെ മാത്രം രാജ്യത്ത് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് വിവിധ പദ്ധതികൾ ആലോചിക്കുന്നത്.
30 വയസ്സിൽ താഴയുള്ള ബിരുദധാരികളായ വിദേശികളെ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യേണ്ടതില്ലെന്ന തീരുമാനം നടപ്പാക്കാനിരിക്കെയാണ് അതുമായി ബന്ധപ്പെട്ട് മറ്റു ചില നടപടികളും കൂടി ആലോചിക്കുന്നത്.
ഇതുവഴി നല്ല ഉദ്യോഗാർത്ഥിക്ക് അവസരം ലഭിക്കുമെന്നതിനൊപ്പം രാജ്യത്തിനും മുതൽക്കൂട്ടാകും. രാജ്യത്ത് നിലവാരമുള്ള ജീവനക്കാരെ ലഭിക്കുമെന്നതാണ് പദ്ധതിയുടെ അന്തിമഫലമെന്നും അധികൃതർ അറിയിച്ചു.

