പഠനവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി സെമിനാർ നടത്തുന്നു
കുവൈറ്റ് സിറ്റി : പഠനവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ശനിയാഴ്ച്ച 27 ജനുവരി, 5 മണിക്കു യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് സെമിനാർ നടത്തുന്നു. വിവിധ് കേരള കുവൈറ്റ് ചാപ്റ്ററും കോസ്മിക് ക്രീയേറ്റിവിറ്റി അക്കാദമിയും സഹകരിച്ചു നടത്തുന്ന സെമിനാറിൽ നാല്പത്തിയഞ്ചുവർഷത്തിലധികം ഈ വിഷയത്തിൽ പ്രവർത്തന പരിചയമുള്ള ഡോ. റാൻഡാ സരീഫ് ക്ളാസുകൾ നയിക്കും.
പഠനവൈകല്യം, ബിഹേവിയർ പ്രോബ്ലെംസ്, ഡിസ്‌ലെക്സിയാ, സ്ലോ ലേർണിംഗ്, എ.ഡി.ഡി , എ.ഡി.എച്.ഡി, ഓട്ടിസം എന്നീ വിഷയങ്ങളും സെമിനാറിൽ കൈകാര്യം ചെയ്യും. മലയാളം, ഹിന്ദി, അറബിക് എന്നീ ഭാഷകളിൽ പരിഭാഷ ഉണ്ടായിരിക്കും. സെമിനാറിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99523789, 95560540

