സാമൂഹ്യ ക്ഷേമ പദ്ധതി സഹായങ്ങൾ കൈമാറി ഒരുമ
കുവൈത്ത് സിറ്റി : കേരള ഇസ്ലാമിക് ഗ്രൂപ്പ്, (കെ.ഐ.ജി) കുവൈത്തിന്‍റെ കീഴിൽ കുവൈത്തിൽ നടത്തുന്ന സാമൂഹ്യ ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ രണ്ട് കുടുംബങ്ങൾക്കുള്ള സഹായം വിതരണം ചെയ്തു. അംഗങ്ങളായിരുന്ന സാബുവിന്‍റെയും ഹനീഫ മാമുവിന്‍റെയും കുടുംബങ്ങൾക്കുള്ള സഹായമാണ് വിതരണം ചെയ്തത്.
തൃശ്ശൂർ തയ്യൂർ പുത്തൂർ വീട്ടിൽ ഫ്രാൻസിസിന്‍റെ മകൻ സാബുവിന്‍റെ ഭാര്യ പി.വി ലിനിക്ക് മൂന്ന് ലക്ഷം രൂപ സഹായം സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് മാങ്ങാട് അവരുടെ വീട്ടിലെത്തി നൽകി.
കെ.ഐ.ജി കുവൈത്ത് അബ്ബാസിയ കനിവ് സാമൂഹ്യ സേവന വിഭാഗം കൺവീനർ അൻവർ, ജമാഅത്തെ ഇസ്ലാമി തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.എ സുലൈമാൻ, ഷിഹാബ് കേച്ചേരി എന്നിവർ സംബന്ധിച്ചു.
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം മാള വലിയപറന്പ് തെമാലി പറന്പിൽ വീട്ടിൽ ഹനീഫ മാമുവിന്‍റെ ഭാര്യ റംലയ്ക്ക് രണ്ട് ലക്ഷം രൂപയുടെ സഹായം ജമാഅത്തെ ഇസ്ലാമി തൃശ്ശൂർ ജില്ലാ സമിതി അംഗം ടി.എ മുഹമ്മദ് കൈമാറി.
സാമൂഹ്യ പ്രവർത്തകരായ സലാം മാസ്റ്റർ തൃശ്ശൂർ, നാസർ മാസ്റ്റർ മാള, വി.എം ഖാലിദ് വലിയപറന്പ് എന്നിവർ സംബന്ധിച്ചു.

