തദബ്ബറുല്‍ ഖുര്‍ആന്‍ ആരംഭിച്ചു


കുവൈത്ത് സിറ്റി : വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണമായി മൂന്ന് വര്‍ഷം കൊണ്ട് പഠിക്കാനുള്ള സംരംഭമായ തദബ്ബറുല്‍ ഖുര്‍ആന്‍ ആരംഭിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റർ ദഅ്വ വിംഗാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. വിവിധ പണ്ഡിതനേതാക്കളുടെ അറിവുകള്‍ സമന്വയിപ്പിച്ച് ഖുര്‍ആനിന്‍റെ ആഴത്തിലുള്ള ആശയങ്ങളെ കണ്ടെത്തിയുള്ളതാണ് പഠനരീതി. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6 മണി മുതല്‍ 8 മണി വരെ സബാഹിയ ദാറുല്‍ ഖുര്‍ആനിൽ വെച്ചാണ് ക്ലാസ് നടക്കുന്നത്. ക്ലാസിന് ഐ.ഐ.സി ദഅ്വ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, മുഹമ്മദ് അരിപ്ര, സിദ്ധീഖ് മദനി, പി.വി അബ്ദുല്‍ വഹാബ്, ഷമീമുള്ള സലഫി, ഷാനിബ് പേരാമ്പ്ര, സി.കെ അബ്ദുല്‍ ലത്തീഫ്, മൗലവി അബ്ദുന്നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. 

ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. 99060684

You might also like

  • Lulu Exchange
  • Straight Forward

Most Viewed