കേ­രള മുഖ്യമന്ത്രി­യാ­യി­ മമ്മൂ­ട്ടി­ വേ­ഷമി­ടുന്നു


കേ­രളത്തി­ന്റെ­ മുഖ്യമന്ത്രി­യാ­യി­ വേ­ഷമി­ടാൻ ഒരു­ങ്ങി­ മമ്മൂ­ട്ടി­. ബോ­ബി­ സഞ്ജയ് തി­രക്കഥ എഴു­തു­ന്ന സന്തോഷ് വി­ശ്വനാഥ് ചി­ത്രത്തി­ലാണ് മമ്മൂ­ട്ടി­ മു­ഖ്യമന്ത്രി­യു­ടെ­ വേ­ഷത്തിൽ‍ എത്തു­ന്നത്. ഒരു­ തമിഴ് ചി­ത്രത്തിൽ‍ മു­ഖ്യമന്ത്രി­യു­ടെ­ വേ­ഷം കൈ­കാ­ര്യം ചെ­യ്തി­ട്ടു­ണ്ടെ­ങ്കി­ലും മലയാ­ളത്തിൽ‍ ഇതാ­ദ്യമാ­ണ്. മമ്മൂ­ട്ടി­ മു­ഖ്യമന്ത്രി­യു­ടെ­ വേ­ഷം ചെ­യ്യാൻ തയ്യാ­റല്ലാ­യി­രു­ന്നു­വെ­ങ്കിൽ‍ ഈ പ്രോ­ജക്ട് ഉപേ­ക്ഷി­ച്ചേ­നെ­ എന്ന് സംവി­ധാ­യകൻ സന്തോഷ് വി­ശ്വനാഥ് പറയു­ന്നു­.

‘സമകാ­ലീ­ന കേ­രള രാ­ഷ്ട്രീ­യത്തിൽ‍ ഒരു­ മു­ഖ്യമന്ത്രി­ എങ്ങനെ­ ആകണമെ­ന്ന് ഉള്ളതി­ന്റെ­ ഉദാ­ഹരണമാണ് ഈ കഥാ­പാ­ത്രം എന്നതി­നാൽ‍ മമ്മൂ­ട്ടി­യെ­ പോ­ലെ­ അഭി­നയപാ­ടവമു­ള്ള ഒരാ­ൾ‍­ക്ക് മാ­ത്രമെ­ ഇത് ചെ­യ്യാ­നാ­കൂ­. ഒരു­ കൊ­ടി­യു­ടെ­ കീ­ഴി­ലോ­ പാ­ർ‍­ട്ടി­യു­ടെ­ തണലി­ലോ­ അല്ല ഞങ്ങൾ‍ ഈ കഥാ­പാ­ത്രത്തെ­ അവതരി­പ്പി­ക്കു­ന്നത്. പൊ­തു­ജനത്തി­ന്റെ­ നേ­താവ് എന്ന നി­ലയി­ലാണ് ഈ കഥാ­പാ­ത്രത്തെ­ അവതരി­പ്പി­ക്കു­ന്നത്.’ സന്തോഷ് പറഞ്ഞു­. മമ്മൂ­ട്ടി­യെ­ കൂ­ടാ­തെ­ വി­ഷ്ണു­ ഉണ്ണി­കൃ­ഷ്ണൻ, ശ്രീ­നി­വാ­സൻ‍ എന്നി­വരും ഈ ചി­ത്രത്തിൽ‍ അഭി­നയി­ക്കു­ന്നു­ണ്ട്. സീ­രി­യസ്സായ­ ഒരു­ വി­ഷയത്തി­നൊ­പ്പം തന്നെ­ ഹ്യൂ­മറും കൈ­കാ­ര്യം ചെ­യ്താണ് ബോ­ബി­ സഞ്ജയ് തി­രക്കഥ ഒരു­ക്കി­യി­രി­ക്കു­ന്നതെ­ന്നും സന്തോഷ് പറഞ്ഞു­. ഈ വർ­ഷം അവസാ­നം ചി­ത്രത്തി­ന്റെ­ ഷൂ­ട്ടിംഗ് ആരംഭി­ക്കാ­നാണ് പദ്ധതി­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed