ആം ആദ്മി സൊസൈറ്റി കുവൈത്ത് 3ആം വാർഷികം വിജയകരമായി സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : ആം ആദ്മി സൊസൈറ്റി കുവൈത്തിന്റെ (എ.എ.എസ്.കെ) 3ആം വാർഷിക പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു. ഡിസംബർ 1-നു വൈകീട്ട് 5:00മണിക്ക് അബ്ബാസ്സിയ പോപിൻസ് ഹാളിൽ സംഘടിപ്പിച്ച സാമൂഹിക സേവനനാർത്ഥമുള്ള വിവിധോദ്യേശ പരിപാടിയിൽ രാഷ്ട്രീയ സാമുദായിക ഭേദമെന്യെ കുവൈത്തിലെ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. ആസ്ക് കൺവീനർ ശ്രീ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷം വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ശ്രീ അജു വർഗ്ഗീസ് സ്വാഗതവും മലപ്പുറം അസ്സോസ്സിയേഷൻ പ്രസിഡന്റ് ശ്രീ മനോജ് കുര്യൻ ഉത്ഘാടനവും നിർവ്വഹിച്ചു.
പ്രവാസി എഴുത്തുകാരൻ ശ്രീ ധർമ്മരാജ മടപ്പള്ളിയുടെ "കാപ്പി" എന്ന നോവൽ വിതരണോത്‌ഘാടനം ഫ്യൂച്ചർ ഐ തിയേറ്റേർസ്സ് വൈസ് പ്രസിഡന്റ് ശ്രീ ഷമീഷ് , പുസ്തകം നന്മ കുവൈത്ത് പ്രസിഡന്റ് ശ്രീ സലീമിനു കൈമാറി നിർവ്വഹിച്ചു. "കാപ്പി"യെ ശ്രീ സന്തോഷ് ചുങ്കത്ത് സദസിനു പരിചയപ്പെടുത്തി. ശ്രീമതി ഷീബ ധർമ്മരാജിന്റെ രചനയെ വായനക്കാരനിലൂടെ വിശകലനം ചെയ്തു.
100 നിർദ്ദന വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ സഹായം നൽകുന്ന ആസ്കിന്റെ “വിദ്യാശ്രയം" പദ്ധതിയുടെ മൂന്നാം വർഷത്തെ ഔപചാരിക ഉത്ഘാടനം സ്പോൺസർ ആയ ടെസ്റ്റിംഗ് ആൻഡ് എഞ്ചിനീയറിംഗ് സൊല്യൂഷൻ കുവൈറ്റിന്റെ എം.ഡിയും സൗദി പൗരനുമായ ഡോ: മാലിക്ക് ആസ്ക് ട്രഷറർ ശ്രീ സെബി സെബാറ്റിയനു കൈമാറി നിർവ്വഹിച്ചു.
ആസ്കിന്റെ ലീഗൽ ക്ലിനിക്ക് ശ്രീമതി സൂസൻ, ശ്രീ യാസർ വടക്കൻ, കനകലത, ബാരിൻ ശിവദാസ് എന്നിവർ നിർവ്വഹിച്ചു. നിയമോപദേശം ആവശ്യമുള്ളരുടെ അപേക്ഷകൾ സ്വീകരിച്ച് തുടർനടപടികൾ ആരംഭിക്കും എന്ന് ആസ്ക് ഭാരവാഹികൾ അറിയിച്ചു. അധ്യക്ഷ പ്രസംഗത്തിൽ ശ്രീ മുബാറക്ക് നമ്മുടെ സമൂഹത്തിലെ വേദന അറിഞ്ഞു നിസ്വാർത്ഥമായ് ഇടപെടാൻ അംഗങ്ങളെ ഓർമ്മിപ്പിച്ചു. ശ്രീ സലിം നന്മ കുവൈത്ത്, ശ്രീ ഷിമേഷ്, ശ്രീ ധർമ്മരാജ് മടപ്പള്ളി, സെബാറ്റിയൻ വതുകാടൻ, ആർട്ടിസ്റ്റ് ശ്രീ സുരേഷ് തൃശ്ശൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. സെബി സെബസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു. ആസ്ക് ജോയിന്റ് കൺവീനർ ശ്രീ അനിൽ ആനാട് പരിപാടികൾ നിയന്ത്രിച്ചു.

