വി­ദേ­ശി­കളെ­ കു­റയ്ക്കു­ന്നതി­നു­ള്ള തീ­രു­മാ­നവു­മാ­യി­ മു­ന്നോ­ട്ട് പോ­കു­മെ­ന്ന് കു­വൈ­ത്ത് തൊ­ഴിൽ മന്ത്രി­


കുവൈത്ത് സിറ്റി : വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് 1507 വിദേശികളെ ഒഴിവാക്കണമെന്ന് സിവിൽ സർവ്‍വീസ് കമ്മീഷൻ ആവശ്യപ്പെട്ടു. 660 അധ്യാപകരെയും 214 സാമൂഹ്യ പ്രവർത്തകരെയും 584 മറ്റുള്ളവരെയുമാണ് പിരിച്ച് വിടാൻ‍ നിർദ്‍ദേശിക്കുന്നത്. അതേസമയം, ആനുകൂല്യങ്ങൾ‍ കുറച്ചതിനെത്തുടർന്ന് ഒട്ടേറെ വിദേശി അധ്യാപകർ മന്ത്രാലയത്തിൽ രാജി സമർപ്പിച്ചിട്ടുണ്ട്. 

സർക്കാർ മേഖലയിൽ നിന്ന് വിദേശികളെ കുറയ്ക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്നു കുവൈറ്റ് തൊഴിൽ സാമൂഹ്യമന്ത്രി ഹിന്ദ് അൽ സുബീഹ് അറിയിച്ചു. പാർലമെന്റിൽ ഖലീൽ അൽ‍ സാലെയുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി.

രാജ്യത്തിനാവശ്യം ഉയർന്ന വിദ്യാഭ്യാസയോഗ്യതയും പരിചയ സന്പന്നരുമായ വിദേശികളെ മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, വിദേശികളുടെ കുടുംബവിസയ്ക്ക് നിലവിലുള്ള ശന്പള പരിധി 250 ദിനാറിൽ നിന്ന് 450 ദിനാറായി വർദ്ധിപ്പിക്കാനും തീരുമാനമായി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed