കു­വൈ­ത്തിൽ വി­സാ­ നി­യമലംഘനങ്ങൾ­ക്കു­ള്ള പി­ഴ വർ­ദ്ധി­പ്പി­ക്കാൻ നി­ർ­ദ്ദേ­ശം


കുവൈത്ത് സിറ്റി : രാജ്യത്ത് വിസാ നിയമലംഘങ്ങൾക്കുള്ള പിഴ വർദ്ധിപ്പിക്കാൻ നിർദ്ദേശം. സ്വദേശി− വിദേശി ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കാനുള്ള നടപടികൾ കർക്കശമാക്കണമെന്നും ഇതു സംബന്ധിച്ചു പഠനം നടത്തുന്നതിനുള്ള സമിതി നിർദ്ദേശിച്ചു.  വിസാനിയമം കർക്കശമാക്കാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്കു കാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍രണമെന്നു യോഗം വിലയിരുത്തി. വിസാക്കച്ചവടം തടയണം. സ്പോൺസർഷിപ് സംവിധാനം നിർത്തലാക്കി സർക്കാർ മേൽനോട്ടത്തിൽ റിക്രൂട്ട്മെന്റ് നടത്തണം. 

വിദേശികളുടെ ക്രമാതീതമായ വർദ്ധന ഇല്ലാതാക്കാൻ ശാസ്‌ത്രീയമായ പഠനവും തുടർനടപടികളും അനിവാര്യമാണെന്ന് ഉന്നതാധികാര സമിതി അംഗം നാസർ അൽ ദൂസരി എം‌.പി അഭിപ്രായപ്പെട്ടു. പുതിയ വിസ അനുവദിക്കുന്നതിനു പകരം തൊഴിൽ തിരിച്ചടവുനയം വികസിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.  

ജനസംഖ്യാ ഘടന  ശരിപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാനം നടപ്പാക്കുന്നതിനു വേഗമുണ്ടാകണം. വിദേശി ജോലിക്കാരുടെ ആവശ്യകത ഒഴിച്ചുകൂടാത്തതാണെങ്കിലും സ്വദേശികളുടെ ജോലി സാധ്യത ഉറപ്പുവരുത്താൻ വിദേശികളുടെ എണ്ണം കുറയ്ക്കണം.  

തൊഴിൽ‌വിപണി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുക എന്നതിലുപരി ക്രിയാത്മക വഴികൾ കണ്ടെത്തണമെന്നു ഖാലിദ് അൽ സാലെ എം‌.പി പറഞ്ഞു. പൊതുമേഖലയിൽ സ്വദേശിവൽക്കരണം പൂർണമാക്കണം. സർക്കാർ മേഖലയിൽ 94000 ആളുകളാണുള്ളത്. അവിദഗ്ദ്ധമേഖലയിൽ തൊഴിൽ തേടിയെത്തുന്നവരുടെ ബാഹുല്യമാണു ജനസംഖ്യാ അസന്തുലനത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed