ഫാസിസത്തിനെതിരെ പെൺകൂട്ടായ്മ : ഐവ കുവൈത്ത്‌ വനിതാ സമ്മേളനം 24ന്


കുവൈത്ത് സിറ്റി : ‘ഫാസിസത്തിനെതിരെ പെൺകൂട്ടായ്മ’ എന്ന തലക്കെട്ടിൽ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ കുവൈത്ത്) വനിതാ സമ്മേളനം നടത്തുന്നു. നവംബർ 24 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ കേരള വർമ്മ കോളജ് പ്രഫസറും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ദീപ നിഷാന്ത്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം പി.വി. റഹ്മാബി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സെക്രട്ടറി പി. റുക്‌സാന എന്നിവരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാഷ്ട്രീയ മാഫിയക്കും ഭരണ വൈകല്യങ്ങൾക്കും എതിരെ പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും ഭരണഘടന ഉറപ്പുനൽകിയ മൗലികാവകാശങ്ങളെ തടഞ്ഞ് രാജ്യത്തെ കാവി പുതപ്പിക്കാൻ ശ്രമിക്കുന്നതിനെതിരായ പ്രതിരോധം എന്ന നിലയിലാണ് ഇസ്‌ലാമിക് വിമൻസ് അസോസിയേഷൻ ഈയൊരു വനിതാസമ്മേളനം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഇതോടനുബന്ധിച്ച് 'ഫാസിസത്തിനെതിരെ സർഗ്ഗ പ്രതിരോധം' എന്ന പ്രമേയത്തിൽ ഗേൾസ് വിങ്ങ് കുട്ടികൾ ഗീത ശില്പം അവതരിപ്പിക്കും. സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ വനിതാ സംഘടനാ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പുരുഷന്മാർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 97361345 , 66997848 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രസിഡൻറ് മെഹബൂബ അനീസ്, ജനറൽ സെക്രട്ടറി നജ്മ ശരീഫ്, ട്രഷറർ നിഷ അഷറഫ്, പ്രോഗ്രാം കൺവീനർ റംല അബ്ദുറഹ്മാൻ, മീഡിയ കൺവീനർ സജ്ന സുബൈർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed