പി­ടി­കി­ട്ടാ­പു­ള്ളി­യാ­യ ഭീ­കരൻ സു­രക്ഷാ­ വി­ഭാ­ഗത്തിന് മു­ന്നിൽ കീ­ഴടങ്ങി­


ഖതീഫ് : ആഭ്യന്തര മന്ത്രാലയം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഭീകരൻ മുഹമ്മദ് ഈസ ലബ്ബാദ് എന്ന വ്യക്തിയാണ് സുരക്ഷാ വിഭാഗത്തിന് മുന്നിൽ− സ്വയം കീഴടങ്ങിയത്. 2011 ലാണ് ആഭ്യന്തര മന്ത്രാലയം ഇദ്ദേഹത്തെയും മറ്റുഭീകരരെയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചത്.

അഞ്ചു വർഷത്തിലേറെയായി സുരക്ഷാ വിഭാഗത്തിന്റെ ബന്ധനത്തിൽ നിന്നും ഓടിരക്ഷപ്പെട്ടിട്ട്. ഇദ്ദേഹം സുരക്ഷാ വിഭാഗത്തിന് മുന്നിൽ കീഴടങ്ങിയത് ഖത്തീഫിലെ അവ്വാമിയ പ്രദേശത്തുള്ള പ്രമാണിമാരുടെയും കിഴക്കൻ പ്രവിശ്യാ ഗവർണറേറ്റുകളുടെയും പരസ്പര സഹായത്തോടെയും സഹകരത്തോടെയുമാണ്.

ഖതീഫിലും പരിസരത്തും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ജനങ്ങളെ ഭരണാധികാരികൾക്കെതിരെ തിരിക്കുകയും, പൊതുമുതൽ നശിപ്പിക്കുകയും, നാട്ടുകാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേരെ വെടിയുതിർക്കുകയും ചെയ്തുവെന്ന ആരോപണത്താൽ 2011 ലാണ് ആഭ്യന്തര മന്ത്രാലയം 23 ഭീകര വാദികളെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed