ഷാഫി എ ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം; സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ഷീബ വിജയൻ
തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. ഷാഫി എ ഗ്രൂപ്പല്ലെന്ന് പറഞ്ഞ ഉണ്ണിത്താൻ, ഷാഫി എ ഗ്രൂപ്പെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണെന്നും പരിഹസിച്ചു. ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനമുന്നയിച്ചു. സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി നിർദേശിച്ചത് മറ്റൊരാളെയായിരുന്നുവെന്നും ഉമ്മൻചാണ്ടിയുടെ നിർദേശം ചിലർ ചവറ്റുകുട്ടയിലിട്ടുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.


