ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നു


ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് റെയിൽവെ. ഇതിൽ കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകളും ഉൾ‍പ്പെടുന്നു. തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച സ്പെഷൽ ട്രെയിനുകളാണ് റദ്ദാക്കിയത്. സുരക്ഷ പ്രശ്‌നങ്ങളും നടത്തിപ്പിന്‍റെ പ്രശ്നങ്ങളും കാരണമാണ് സർവീസ് അവസാനിപ്പിക്കുന്നത്. 

റദ്ദാക്കിയ ട്രെയിനുകൾ:‍ മംഗളൂരു−കോയമ്പത്തൂർ‍ പ്രതിവാര ട്രെയിൻ (ശനി)−06041− (ജൂണ്‍ എട്ടുമുതൽ‍ 29 വരെ). കോയമ്പത്തൂർ‍−മംഗളൂരു പ്രതിവാര ട്രെയിൻ (ശനി)−06042− (ജൂണ്‍ എട്ട്− 29). കൊച്ചുവേളി−നിസാമുദ്ദീന്‍ പ്രതിവാര ട്രെയിൻ (വെള്ളി)−06071− (ജൂണ്‍ ഏഴ്−28). നിസാമുദ്ദീന്‍−കൊച്ചുവേളി പ്രതിവാര ട്രെയിൻ (തിങ്കൾ‍)−06072− (ജൂണ്‍ 10−ജൂലൈ ഒന്ന്). ചെന്നൈ−വേളാങ്കണ്ണി (വെള്ളി, ഞായർ)−06037 (ജൂണ്‍ 21−30). വേളാങ്കണ്ണി−ചെന്നൈ (ശനി, തിങ്കൾ‍) 06038 (ജൂണ്‍ 22−ജൂലൈ ഒന്ന്)

article-image

sdfsf

You might also like

Most Viewed