കരിപ്പൂരിൽ‍ 3.41 കോടിയുടെ സ്വർ‍ണം പിടിച്ചെടുത്തു; 6 പേർ അറസ്റ്റിൽ


കരിപ്പൂരിൽ‍ വന്‍സ്വർ‍ണ വേട്ട. യാത്രക്കാരിൽ‍നിന്ന് 4.82 കിലോ സ്വർ‍ണം കസ്റ്റംസ് ഉദ്യോഗസ്ഥർ‍ പിടിച്ചെടുത്തു. ഇതിന് 3.41 കോടി വിലവരും. നാലു സ്ത്രീകൾ‍ അടക്കം ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ കോഴിക്കോട്, മലപ്പുറം സ്വദേശികളാണ്. ഇന്നു പുലർച്ചെയാണ് സ്വർണവേട്ട നടന്നത്. ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർ‍ണം കൊണ്ടുവന്നത്. 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ‍ നടത്തിയ പരിശോധനയിലാണ് സ്വർ‍ണം കണ്ടെടുത്തത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. സ്വർ‍ണത്തിനു വില കുതിച്ചുകയറാന്‍ തുടങ്ങിയതോടെ വന്‍തോതിലാണ് സ്വർ‍ണം വിമാനത്താവളം വഴി കടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലും കോടികളുടെ സ്വർ‍ണം ഇവിടെ നിന്ന് പിടികൂടിയിരുന്നു. 

article-image

േ്ി്േ

You might also like

  • Straight Forward

Most Viewed