നടുറോഡിൽ‍ ബസ് നിർ‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി; കെഎസ്ആർ‍ടിസി ഡ്രൈവർ‍ക്കെതിരെ പരാതി


നടുറോഡിൽ‍ ബസ് നിർ‍ത്തി കെഎസ്ആർ‍ടിസി ഡ്രൈവർ‍ ഭക്ഷണം കഴിക്കാന്‍ പോയെന്ന് പരാതി. പുനലൂർ‍−മൂവാറ്റുപുഴ പാതയിലാണ് ഡ്രൈവർ‍ ബസ് നിർ‍ത്തിയിട്ടത്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ‍ അനിൽ‍കുമാറിനെതിരെയാണ് പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. റോഡിന്‍റെ മധ്യഭാഗത്ത് ബസ് നിർ‍ത്തിയശേഷം യാത്രക്കാർ‍ക്കൊപ്പം ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു.

 ബസ് റോഡിന് നടുക്കാണ് കിടക്കുന്ന കാര്യം നാട്ടുകാർ‍ ചൂണ്ടിക്കാട്ടിയിട്ടും ഡ്രൈവർ‍‌‌‌ ബസ് മാറ്റിയിടാന്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. പതിവായി അപകടം നടക്കുന്ന സ്ഥലമാണ് പുനലൂർ‍−മൂവാറ്റുപുഴ പാത.

article-image

asdfasdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed