മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസ്: ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്


മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസിൽ പ്രതികളെ വെറുതെ വിട്ടതിന് ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. മകളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നാലുപേർക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സൗമ്യ വിശ്വനാഥന്റെ അമ്മ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി ഡൽഹി സർക്കാരിന് നോട്ടീസയച്ചത്. ഹരജിയിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ഡൽഹി സർക്കാരിനോടും നാലു പ്രതികളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജീത് സിംഗ് മാലിക്, അജയ് കുമാർ എന്നിവർക്ക് ഡൽഹി ഹൈകോടതി ഫെബ്രുവരി 12 ന് ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ തീരുമാനം നീതിയോടുള്ള പരിഹാസമാണെന്ന് സൗമ്യയുടെ അമ്മ അന്ന് പ്രതികരിച്ചിരുന്നു. 2023 നവംബറിൽ രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാർ എന്നിവർക്കെതിരെ ഐ.പി.സി സെഷൻ 302, മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് സെഷൻ 3(1)(i) ജീവപര്യന്തം തടവും ഓരോരുത്തർക്കും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ചാം പ്രതിയായ അജയ് സേഥിക്ക് ഐ.പി.സി 411-ാം വകുപ്പ് പ്രകാരം മൂന്ന് വർഷത്തെ തടവും 7.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. പ്രമുഖ ഇംഗ്ലീഷ് വാർത്ത ചാനലിൽ ജോലി ചെയ്തിരുന്ന സൗമ്യ വിശ്വനാഥൻ 2008 സെപ്റ്റംബർ 30 ന് ഡൽഹിയിലെ നെൽസൺ മണ്ടേല മാർഗിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിയേറ്റ് മരിക്കുകയായിരുന്നു.

article-image

dsvdsvdfsds

You might also like

Most Viewed