ആലപ്പുഴയിൽ 60കാരിയെ സഹോദരൻ ചുറ്റികയ്കക്ക് അടിച്ച് കൊന്ന് കുഴിച്ചുമൂടി


ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുറ്റികയ്കക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ് ആണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

മരണപ്പെട്ടു എന്ന് മനസ്സിലായതോടെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിരുന്നില്ല. മകൻ സാനു ഇരുപതാം തീയതിയാണ് ആലപ്പുഴ നോർത്തിൽ പരാതി കൊടുത്തത്. പിന്നീട് ബെന്നി തന്നെയാണ് കൊന്നു കുഴിച്ചു മൂടിയത് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ രാവിലെ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കിട്ടിയാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.

article-image

adsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed