തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇഡി നോട്ടീസുമായി വരരുത്; കെ മുരളീധരൻ
                                                            തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇ ഡി നോട്ടീസുമായി വരരുതെന്ന് കോൺഗ്രസ് നേതാവും തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തും. ഇന്ത്യ മുന്നണി കേസിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം കേസിൽ അന്വേഷണവുമായി മുന്നോട്ടു പോകണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തി അന്വേഷണം നടത്തും. അതുവരെയും നോട്ടീസുമായി ഇഡി വരരുത്. കരുവന്നൂരിലെ ഇ ഡി നടപടി ഡീലിൻറെ ഭാഗമാണ്. ബിജെപിക്ക് വേണ്ടി ഒരാളെ കേരളത്തിൽനിന്ന് ജയിപ്പിച്ച് അയക്കാനാണ് ഇപ്പോഴത്തെ നീക്കം. തൃശ്ശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ നിന്ന് ഒരാളെ വിജയിപ്പിക്കും. പകരം മറ്റു മണ്ഡലങ്ങളിൽ ഇടതുപക്ഷത്തെ ബിജെപി സഹായിക്കും. അതാണ് സിപിഐഎം – ബിജെപി ഡീൽ. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ കേസിൽ നിക്ഷ്പക്ഷമായ അന്വേഷണം നടത്തും. നിക്ഷേപകരുടെ പണം മടക്കി നൽകാൻ സംസ്ഥാനസർക്കാർ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
fgfghfghgh
												
										
																	