തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു


ഒരു സർക്കാർ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. സിനിമ ഈ മാസം എട്ടിന് തീയറ്ററുകളിലെത്താനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി എന്ന സിനിമകൾക്കും നിസാം തിരക്കഥയൊരുക്കിയിട്ടുണ്ട്.

ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പേരിൽ ഒരുങ്ങിയ സിനിമയുടെ പേരിൽ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭാരത എന്ന വാക്കിനു മുകളിൽ കറുത്ത കടലാസ് ഒട്ടിച്ച് അണിയറ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. ഫൺ-ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം.

article-image

SDADSDSADSDS

You might also like

Most Viewed