അനിൽ ആൻ്റണി കേരളം അറിയുന്ന യുവനേതാവ്'; പി സി ജോര്‍ജിനെ തള്ളി എം ടി രമേശ്


കേരളം അറിയുന്ന യുവനേതാവാണ് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട്ടെ സ്ഥാനാർത്ഥിയുമായ എം ടി രമേശ് പറഞ്ഞു. അനിൽ ആൻ്റണി എണ്ണം പറഞ്ഞ സ്ഥാനാർത്ഥികളിലൊരാളാണ്. എല്ലാ വിഭാഗങ്ങളുടെയും വോട്ട് സമാഹരിക്കാൻ കഴിയുന്ന വ്യക്തിയാണ്. പത്തനംതിട്ടയിൽ അനിൽ ആൻ്റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ കോൺഗ്രസ് നേതാവിൻ്റെ മകനെയാണ് രംഗത്തിറക്കിയത്. അനിൽ ആന്റണി പത്തനംതിട്ടയിൽ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നുമുള്ള പിസി ജോർജ്ജിൻ്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു എം ടി രമേശിന്റെ മറുപടി. പി സി ജോർജ് ഇപ്പോൾ ബിജെപിയുടെ ഭാഗമാണ്. പ്രശ്നങ്ങൾ പരിഹരിക്കും. പി സിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പാർട്ടി നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ മാത്രം പ്രവർത്തിച്ചിരുന്ന അനിൽ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണമെന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം. പത്തനംതിട്ടയിൽ പി സി ജോർജോ മകൻ ഷോൺ ജോർജോ ബിജെപി സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

article-image

adadadsads

You might also like

  • Straight Forward

Most Viewed