കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ; മത്സരിക്കണമെന്ന് എഐസിസി നിര്‍ദേശം


കണ്ണൂര്‍ ലോക്‌സഭാ സീറ്റില്‍ കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ കെ സുധാകരന്‍ തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ സുധാകരന് നിര്‍ദേശം നല്‍കി. ഇത്തവണ മത്സരത്തിനില്ലെന്ന് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് മത്സരരംഗത്തുള്ളത്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍ തന്നെ മത്സരിക്കട്ടെയെന്ന തീരുമാനത്തില്‍ യുഡിഎഫ് എത്തിയത്. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ യുഡിഎഫിന് വിജയസാധ്യത കുറവെന്നാണ് എഐസിസിയെ അറിയിച്ചത്.

കെപിസിസി പ്രസിഡണ്ട് സ്ഥാനവും എം പി പദവിയും ഒരുമിച്ചു കൊണ്ടുപോകുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാൻ ഇല്ലെന്നായിരുന്നു കെ സുധാകരന്റെ നിലപാട് . എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മറിച്ചൊരു തീരുമാനവും ഉണ്ടാകില്ല. ലോക്സഭയിലേക്ക് മത്സരിക്കാൻ ഇല്ലെങ്കിൽ സുധാകരന് രാജ്യസഭാ സീറ്റ് കൊടുക്കാൻ ഉള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലീഗിന് രാജ്യസഭാ സീറ്റ് കൊടുക്കും. ഇതും കെ സുധാകരനെ വീണ്ടും മത്സരിപ്പിക്കാൻ കാരണമാണ്. ലീഗ് അടക്കം ഘടകകക്ഷികൾക്കും താല്പര്യം കെ സുധാകരൻ മത്സരിക്കുന്നതിനോട് ആണ്. കോൺഗ്രസിൽ സിറ്റിംഗ് സീറ്റുകളിൽ വയനാട് രാഹുൽ ഗാന്ധി എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.

article-image

gdffgdfgdfgdfgfg

You might also like

Most Viewed