രൺജിത്ത് ശ്രീനിവാസൻ വധം; 15 പ്രതികളും കുറ്റക്കാർ


ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധത്തിൽ 15 പ്രതികളും കുറ്റക്കാർ. എട്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എല്ലാ പ്രതികളും ഗൂഡാലോചനയുടെ ഭാഗമാണെന്നും കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ചയാണ്.

156 സാക്ഷികളാണ് കേസിലുളളത്. 2021 ഡിസംബർ 19 ന് ആയിരുന്നു ദാരുണ കൊലപാതകം. എസ്ഡിപിഐ പ്രവർത്തകൻ ഷാനിന്റെ കൊലപാതകത്തിന് പിന്നാലെയാണ് രൺജിത്ത് കൊല്ലപ്പെട്ടത്.

article-image

cdddfsdedfs

You might also like

  • Straight Forward

Most Viewed