ഗ­​വ​ര്‍­​ണ​ര്‍-​സ​ര്‍­​ക്കാ​ര്‍ പോ­​ര് ലോ­​ക്‌​സ​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ലക്ഷ്യം വച്ചുള്ള നാ­​ട­​ക­​മെ­​ന്ന് പി.​കെ.​കു­​ഞ്ഞാ­​ലി­​ക്കു­​ട്ടി


ഗ­വര്‍­ണര്‍-സര്‍­ക്കാര്‍ പോ­ര് ലോ­ക്‌സഭാ തെ­ര­ഞ്ഞെ­ടു­പ്പ് ലക്ഷ്യം വച്ചുള്ള നാ­ട­ക­മെ­ന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കു­ഞ്ഞാ­ലി­ക്കു­ട്ടി. ഇ­രു­കൂ­ട്ടരും ജ­നങ്ങ­ളെ ക­ളി­യാ­ക്കു­ക­യാ­ണെന്നും കു­ഞ്ഞാ­ലി­ക്കു­ട്ടി പ­റഞ്ഞു. ഡല്‍­ഹി­യില്‍ മാ­ധ്യമ­ങ്ങ­ളോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു കു­ഞ്ഞാ­ലി­ക്കു­ട്ടി. സര്‍­ക്കാ­രി­ന്‍റെ ന­വ­കേ­ര­ള സ­ദ­സും ഗ­വര്‍­ണ­റുടെ തെ­രു­വി­ലിറ­ങ്ങി­യു­ള്ള പ്ര­ക­ട­നവും തെ­ര­ഞ്ഞെ­ടു­പ്പി­ന് മു­ന്നോ­ടി­യാ­യു­ള്ള ആ­ധി പി­ടി­ച്ചുള്ള ഷോ­യാണ്. ഗ­വര്‍­ണറും സര്‍­ക്കാരും ത­മ്മി­ലു­ള്ള ക­ളി­ക­ളെല്ലാം ജ­ന­ങ്ങള്‍ കാ­ണു­ന്നുണ്ട്. സര്‍­ക്കാ­രി­നും ഗ­വര്‍­ണര്‍­ക്കുമുള്ള­ത് രാ­ഷ്­ട്രീ­യ താ­ത്­പ­ര്യ­മാണ്.

ഒ­രു വശ­ത്ത് സര്‍­ക്കാ­രി­ന്‍റെ നേ­തൃ­ത്വ­ത്തില്‍ ന­വ­കേ­ര­ള സദ­സ് ന­ട­ക്കു­ന്നു. അ­തി­നി­ട­യില്‍ എ­സ്­എ­ഫ്‌­ഐ വി­ദ്യാര്‍­ഥി സമ­രം ന­ട­ക്കുന്നു. ജ­ന­ങ്ങു­ടെ നീ­റു­ന്ന പ്ര­ശ്‌­ന­ങ്ങ­ളില്‍­നി­ന്ന് ശ്ര­ദ്ധ തി­രിച്ചു­കൊ­ണ്ടാ­ണ് സര്‍­ക്കാ­രി­ന്‍റെ പ്ര­വര്‍­ത്ത­നം. ഈ സാ­ഹ­ച­ര്യ­ത്തില്‍ യു­ഡി­എ­ഫി­നെ മാ­ത്ര­മേ ജ­ന­ങ്ങള്‍ ഗൗ­ര­വ­മാ­യി എ­ടുക്കൂ. ഗ­വര്‍­ണ­റു­ടെ അ­മി­താ­ധി­കാ­ര­ത്തി­നെ­തി­രേ നേര­ത്തേ യു­ഡിഎ­ഫ് നി­ല­പാ­ടെ­ടു­ത്തി­ട്ടു­ണ്ട്. ഗ­വര്‍­ണര്‍­മാ­രു­ടെ അധികാര ദു­രു­പ­യോ­ഗം കേ­ര­ള­ത്തില്‍ മാ­ത്ര­മല്ല, ബി­ജെ­പി ഇ­ത­ര സര്‍­ക്കാ­രു­കള്‍ ഭ­രി­ക്കു­ന്ന എല്ലാ സം­സ്ഥാ­ന­ത്തു­മുണ്ട്. അ­തി­നെ ആരും അ­നു­കൂ­ലി­ക്കു­ന്നി­ല്ലെന്നും കു­ഞ്ഞാ­ലി­ക്കു­ട്ടി കൂ­ട്ടി­ച്ചേര്‍ത്തു.

article-image

sadff

You might also like

  • Lulu Exchange
  • Straight Forward

Most Viewed