ഐപിഎല്‍ ലേലം ഇന്ന് ദുബായിയില്‍; രജിസ്റ്റര്‍ ചെയ്തത് 333 കളിക്കാര്‍


ഐപിഎല്‍ ലേലം ഇന്ന് ദുബായിയില്‍. കൊക്കകോള അരീനയില്‍ ഉച്ചതിരിഞ്ഞ് 2.30ന് ആണ് താരലേലം. മൊത്തം 262.95 കോടി രൂപയാണ് 10 ഫ്രാഞ്ചൈസികള്‍ക്കും ചേര്‍ന്ന് ലേലത്തില്‍ ചെലവിടാനാവുക. ഐപിഎല്‍ 2024 ലേലത്തിന് കീഴില്‍ 13 രാജ്യങ്ങളില്‍ നിന്നുള്ള 333 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 214 പേര്‍ ഇന്ത്യക്കാരാണ്. ആദ്യം സമര്‍പ്പിച്ച പേരുകളുടെ എണ്ണം 1,166 ആയിരുന്നു. എന്നാല്‍ 10 ഫ്രാഞ്ചൈസികള്‍ ഒന്നിച്ച് 333 കളിക്കാരെ തീരുമാനിക്കുകയായിരുന്നു. ഏറ്റവും തുക കെെവശമുള്ള ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റന്‍സാണ്. 38.15 കോടി അവരുടെ പക്കലുണ്ട്. സണ്‍റൈസേഴ്‌സിന് 34 കോടിയും കോല്‍ക്കത്തയ്ക്ക് 32 കോടിയും ചെന്നൈയ്ക്ക് 31.4 കോടിയും കൈവശമുണ്ട്. 

ഡല്‍ഹി കാപിറ്റല്‍സ് 28.95 കോടി, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 23.25 കോടി, പഞ്ചാബ് കിംഗ്സ് രൂപ 29.1 കോടി, മുംബൈ ഇന്ത്യന്‍സ് 17.75 കോടി, രാജസ്ഥാന്‍ റോയല്‍സിന് 14.5 കോടി, ലക്നോ സൂപ്പര്‍ ജയന്‍റ്സ്13.15 കോടി എന്നിങ്ങനെ തുക കൈവശമുണ്ട്. ഏറ്റവും കൂടുതല്‍ താരങ്ങളെ സ്വന്തമാക്കാനാകുന്നത് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. അവര്‍ക്ക് 12 കളിക്കാരെ സ്വന്തമാക്കാം. ചെന്നൈ, ബാംഗ്ലൂര്‍, ലക്‌നോ, ഹൈദരാബാദ് ടീമുകള്‍ക്ക് ആറ് താരങ്ങളെ വീതമാണ് വേണ്ടത്.

article-image

്ിു്ു

You might also like

  • Straight Forward

Most Viewed