ഡോ. ഷഹനയുടെ മരണം; റുവൈസിന്റെ കുടുംബം ഒളിവിൽ


 

കോഴിക്കോട്: യുവ ഡോക്ടർ ഷഹന മരിച്ച സംഭവത്തിൽ അറസ്റ്റിലായ റുവൈസിന്റെ കുടുംബം ഒളിവിൽ. ഇവർക്കായി ബന്ധുവീട്ടിൽ ഉൾപ്പടെ പൊലീസ് തിരച്ചിൽ നടത്തി. നേരത്തെ കേസിൽ റുവൈസിന്റെ പിതാവിനെ മെഡിക്കൽ കോളേജ് പൊലീസ് പ്രതി ചേർത്തിരുന്നു. ഐപിസി 306, 34 വകുപ്പുകൾ പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിചേർത്തത്.

സ്ത്രീധനം കൂടുതൽ വാങ്ങാൻ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹന ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷഹാന ആത്മഹത്യ ചെയ്തത്.

article-image

adsadsdsadsadsadsads

You might also like

Most Viewed