വാഹനത്തിൻ്റെ വായ്പ മുടങ്ങിയതിന് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി


കോഴിക്കോട് ബാലുശേരിയിൽ വാഹനത്തിൻ്റെ വായ്പ മുടങ്ങിയതിന് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഷഫീറിനാണ് മർദ്ദനമേറ്റത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി. ഷഫീർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി

ഗുഡ്സ് വാഹനത്തിൻ്റെ പേരിൽ ഷഫീർ വായ്പ എടുത്തിരുന്നു. ചോളമണ്ടലം ഓട്ടോ ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ താമരശ്ശേരി ബ്രാഞ്ചിൽ നിന്നാണ് വായ്പ എടുത്തത്. ഈ മാസത്തെ തിരിച്ചടവ് ഒരാഴ്ച മുടങ്ങിയതാണ് ആക്രമണത്തിന് കാരണമായത്. ഇന്നലെ വീട്ടിലെത്തിയ രണ്ടുപേർ പണം ആവശ്യപ്പെട്ട് മർദ്ദിച്ചു എന്നാണ് പരാതി. പരുക്കേറ്റ ഷഫീർ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

article-image

dsadsadsadsads

You might also like

Most Viewed