ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; തെളിവെടുപ്പ് തുടങ്ങി


കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ്. ഇതിനുശേഷം കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്തും തെളിവെടുപ്പ് ഉണ്ടാകും. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തിരുന്നു.

പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. പണത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് ഇവർ മൊഴിയിൽ പറഞ്ഞത്. മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

article-image

adfsadsadsasdads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed