യു.ഡി.എഫിൽ നിന്ന് ഒരിഞ്ച് വഴിമാറാന്‍ ലീഗിന് കഴിയില്ല'; മുന്നണി മാറ്റസാധ്യത തള്ളി സാദിഖലി തങ്ങൾ


കൽപറ്റ: യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഒരിഞ്ച് വഴിമാറാന്‍ ലീഗിന് കഴിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫിൽ ഉറച്ചുനിൽക്കാന്‍ ലീഗിന് ആയിരം ഇരട്ടി കാരണങ്ങളുണ്ടെന്നും സുൽത്താൻ ബത്തേരിയിൽ ലീഗ് നടത്തിയ ജില്ലാ കാമ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണി മാറ്റത്തിന് ബാങ്കിന്റെ വാതിൽപടി കടക്കേണ്ട കാര്യം ലീഗിനില്ല. മുന്നണി മാറ്റത്തിന് വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽഹമീദ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതോടെ ലീഗ് സി.പി.എമ്മുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു.

article-image

SAADSADSADSADSA

You might also like

  • Straight Forward

Most Viewed