നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്തി


തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ പെന്‍ഷന്‍, സർക്കസ്‌ കലാകാരന്മാർക്കുള്ള പെന്‍ഷന്‍, അവശ കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന്‍, അവശ കലാകാരന്മാർക്കുള്ള പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും, സർക്കസ്‌ കലാകാരന്മാർക്ക്‌ 1200 രൂപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌.

 

article-image

ADSADSADSADSADS

You might also like

  • Straight Forward

Most Viewed