മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന്‍ അറസ്റ്റിൽ


കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അധ്യാപകൻ അറസ്റ്റിൽ. അമ്പലമേട് പൊലീസാണ് അധ്യാപകൻ ആനന്ദ് പി നായരെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി നിർദേശപ്രകാരം സ്റ്റേഷൻ ജാമ്യം നൽകി. കുട്ടിയുടെ മൊഴിയുണ്ടായിട്ടും അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയില്‍ വച്ച് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളില്‍ വേദന എടുത്ത കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്.

ക്ലാസ് മുറിയില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ എതിരെ എഫ്‌ഐആര്‍ എടുത്തെങ്കിലും അധ്യാപകന്‍ ഒളിവില്‍ എന്നുപറഞ്ഞ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് അമ്പലമുകള്‍ പൊലീസ്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പൊലീസ് വഴിവിട്ട സഹായം നല്‍കുന്നു എന്നാണ് ആരോപണം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ പ്രതിയെ പിടിക്കാന്‍ പൊലീസിന് യാതൊരു താല്‍പര്യവുമില്ലെന്നാണ് ആരോപണം.

article-image

േ്ിോ്േോ്േോ്േോ്േ

You might also like

  • Straight Forward

Most Viewed