ലോകായുക്തയെ സർക്കാർ സ്വാധീനിച്ചു; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ സമീപിക്കുമെന്ന് ഹർജിക്കാരൻ ആർഎസ് ശശികുമാർ. ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷൻ ബെഞ്ചിൽ നിന്ന് വിധി കിട്ടിയില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കുമെന്നും ആർഎസ് ശശികുമാർ പറയുന്നു.

അപേക്ഷ പോലും എഴുതി വാങ്ങാതെയാണ് പണം കൊടുത്തിരിക്കുന്നതെന്നും ഇത്തരത്തിൽ പണം കൊടുക്കാൻ സർക്കാരിന് കഴിയില്ലെന്നും ശശി കുമാർ പറഞ്ഞു. ഒന്നിച്ചു കട്ട് വീതം വെച്ചെടുക്കാനുള്ളതാണ് മന്ത്രിസഭയെന്ന് ശശികുമാർ ചോദിച്ചു. ലോകായുക്തയെ നശിപ്പിച്ചതിന് ഗവൺമെന്റിനും ന്യായധിപരുമാണ് ഉത്തരവാദികളെന്ന് ശശികുമാർ പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊരു വെള്ളാനയെന്നും ലോകായുക്ത വേണ്ടയെന്ന വെക്കുകയാണേൽ കോടി കണക്കിന് രൂപ ഖജനാവിന് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

article-image

aadssasadsadsadsads

You might also like

Most Viewed