സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം, കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും ധനമന്ത്രി


കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്നും തുറന്നടിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്. ജനസംഖ്യാനുപാതികമായി വരുമാനത്തിൽ കുറവു വരുത്തിയപ്പോൾ കേരളത്തിന് വലിയ കുറവാണ് വരുത്തിയത്. മാനദണ്ഡ പ്രകാരമായല്ല ഈ കുറവ് വന്നത്. ഇത് കേന്ദ്രമന്ത്രി വി. മുരളീധരൻ അംഗീകരിക്കുമോയെന്നും ധനമന്ത്രി ചോദിച്ചു.

കേരളത്തിന്റെ താൽപര്യം പറയുമ്പോ ഇവിടുള്ളവർ മണ്ടൻമാരാണോ എന്ന് ചോദിക്കുകയാണ് കേന്ദ്രസഹമന്ത്രി. സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം. കിട്ടാനുള്ളതിന്റെ കണക്കാണ് ഞങ്ങൾ പറയുന്നത്. 6000 കോടി നിലവിലെ കുടിശികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

article-image

zxadsdsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed