ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 4 വയസുകാരി മരിച്ചു

റാണിപേട്ട്; തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 4 വയസുകാരി മരിച്ചു. റാണിപേട്ട് സ്വദേശിനി നവിഷ്കയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ അമ്മാവൻ പടക്കം പൊട്ടിക്കുന്നതിനൊപ്പം നിൽക്കുകയായിരുന്നു കുട്ടി. ഇതിനിടെ അബദ്ധത്തിൽ പടക്കം തെറിച്ച് കുട്ടിയുടെ ദേഹത്തേക്ക് വീണു. വയറിലും നെഞ്ചിലും സാരമായി പൊള്ളലേറ്റ നവിഷ്കയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മാവനും കൈക്ക് പൊള്ളലേറ്റ് ചികിത്സയിലാണ്.
adsadsadsdasadsads