തൊടിയൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഫ് വിജയിച്ചു

കൊല്ലം: കരുനാഗപ്പള്ളി തൊടിയൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെ സി രാജൻ നേതൃത്വം നൽകുന്ന 11 പേർ അടങ്ങുന്ന പാനലാണ് വിജയിച്ചത്. 45 വർഷത്തിനു മുമ്പ് എൽഡിഎഫിന്റെ കയ്യിലിരുന്ന ബാങ്കാണ് തൊടിയൂർ സഹകരണ ബാങ്ക്.
കെഎംഎ ലത്തീഫ് ആണ് യുഡിഎഫിന്റെ കരങ്ങളിലേക്ക് ബാങ്ക് എത്തിച്ചത്. 20 വർഷക്കാലമായി കെ എം ലത്തീഫ് പ്രസിഡന്റ് ആയി തുടരുകയും തുടർന്ന് തൊടിയൂർ രാമചന്ദ്രന്റെ നേതൃത്വത്തിൽ ബാങ്ക് ഭരണസമിതി 25 വർഷമായി ഭരിക്കുന്നു.
തിരഞ്ഞെടുപ്പിൽ 3269 വോട്ട് പോൾ ചെയ്തപ്പോൾ ശരാശരി 2400 ഓളം വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി 300ന് മുകളിലുള്ള വോട്ടുകൾ നേടി, എൽഡിഎഫ് സ്ഥാനാർത്ഥികള്‍ക്ക് 300- 400 വരെയുള്ള വോട്ടുകളാണ് ലഭിച്ചത്.
zasasasasasas