മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ്

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ ചോദ്യംചെയ്യാന്‍ പോലീസ്. ഈ മാസം 19ന് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടക്കാവ് പോലീസ് നോട്ടീസ് നൽകി.കേസിൽ മറ്റ് മാധ്യമപ്രവർക്കരുടെയും പരാതിക്കാരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയാണ് നടക്കാവ് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്. ഹാജരാകുന്നത് സംബന്ധിച്ച് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായിട്ടില്ല.
ദൃക്സാക്ഷികളുടെ മൊഴികളും സംഭവത്തിന്‍റെ ദൃശ്യങ്ങളും അടക്കമുള്ള തെളിവുകളെല്ലാം പോലീസ് ശേഖരിച്ചിരുന്നു. ശരീരത്തിൽ സ്പർശിച്ചതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും ഐപിസി 354 (എ−1, 4) വകുപ്പുകൾ പ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തിരിക്കുന്നത്.
fgdgf