മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിനുശേഷം

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിനുശേഷം. എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കിയത്. അതേസയമം മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന തീയതി കൃത്യമായി അറിയിക്കണമെന്ന് കേരള കോൺഗ്രസ്−ബി ആവശ്യപ്പെട്ടു. നവംബറിൽ രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുകയാണ്.
മന്ത്രിസഭ രൂപീകരണ വേളയിലുണ്ടായ ധാരണപ്രകാരം നവംബർ 25നകമാണ് മന്ത്രിസഭാ പുനഃസംഘടന നടക്കേണ്ടത്. ഗതാഗത മന്ത്രി ആന്‍റണി രാജുവും, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും മാറി, കെ.ബി.ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം. നവംബർ 18ന് നവകേരള സദസ് ആരംഭിക്കാനിരിക്കേ ഇതിനു മുന്‍പ് പുനഃസംഘടന വേണമെന്ന് കാട്ടി കേരള കോണ്‍ഗ്രസ് ബി, മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.
sdfgf