വർഷങ്ങളായി സൈബര്‍ ആക്രമണം നടത്തുന്ന സ്ത്രീക്കെതിരെ സുപ്രിയ മേനോന്‍
വര്‍ഷങ്ങളായി തന്നെ സൈബറിടത്തില്‍ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ ആളെ കണ്ടുപിടിച്ചെന്ന് നടനും പൃഥ്വിരാജ് സുകുമാരന്‍റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. തന്നെ ഒരു സ്ത്രീ സോഷ്യല്‍മീഡിയയിലൂടെ നിരന്തരമായി അപമാനിക്കുകയാണെന്ന് സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം.
മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ചു വരെ ഈ ഐഡിയില്‍ നിന്നും മോശം കമന്റുകള്‍ വന്നിരുന്നുവെന്നും അത് തന്നെ വളരെയേറെ വേദനിപ്പിച്ചുവെന്നും സുപ്രിയ കുറിച്ചു. രണ്ട് മണിക്കൂറിന് ശേഷമിട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താന്‍ പോസ്റ്റിട്ടതിന് പിന്നാലെ അവര്‍ ഇട്ടിരുന്ന മോശം കമന്‍റുകള്‍ തിടുക്കപ്പെട്ട് നീക്കം ചെയ്യാന്‍ തുടങ്ങിയെന്നും പക്ഷേ തന്റെ കൈവശം മതിയായ തെളിവുകളുണ്ടെന്നും സുപ്രിയ കുറിച്ചു.
SADDSAADSADSADS

