കടുത്ത വിഭാഗീയത; കുട്ടനാട് സിപിഐഎമ്മിലെ 294 പേർ സിപിഐയിലേക്ക്

കുട്ടനാട് സിപിഐഎമ്മിലെ കടുത്ത വിഭാഗീയതയ്ക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് വിട്ടു നിന്ന 294 പേർ സിപിഐയിലേക്ക് പോയി. രാമങ്കരിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ പാർട്ടി വിടുന്നത് രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും, 10 ലോക്കൽ കമ്മിറ്റി അംഗങ്ങളും, 7 ബ്രാഞ്ച് സെക്രട്ടറിമാരുമാണ്. പാർട്ടി അംഗത്വ അപേക്ഷ സിപിഐ നേതൃത്വം ഇന്ന് പരിഗണിക്കും.
രാമങ്കരിയിൽ നിന്ന് 89 പേർ, തലവടിയിൽ നിന്ന് 68 പേർ, കാവാലത്ത് നിന്ന് 45 പേർ വെളിയനാട്ടിൽ നിന്ന് 11 പേർ എന്നിങ്ങനെ, നിരവധി പേരാണ് സിപിഐയിലേക്ക് ചേക്കേറുന്നത്. നേതൃത്വത്തിന് വഴങ്ങാത്തവരെ ഒഴിവാക്കുകയാണെന്നും അർഹതയുള്ള പലരെയും ഏരിയ, ലോക്കൽ നേതൃത്വങ്ങൾ നിന്ന് ഒഴിവാക്കിയെന്നുമാണ് പാർട്ടി വിടുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ ട്വന്റിഫോറിനോട് പറഞ്ഞത്. ‘രണ്ടു ബ്രാഞ്ച് സെക്രട്ടറിമാരെ ഇജകങ പ്രവർത്തകർ തന്നെ മർദ്ദിച്ചു. വ്യാജ പ്രചരണങ്ങൾ നടത്തി ദ്രോഹിക്കുകയാണ്. പ്രശ്‌നങ്ങൾ കാണിച്ച് സംസ്ഥാന നേതൃത്വത്തിനടക്കം പരാതി നൽകിയിട്ടും പരിഹാരമില്ല’ രാജേന്ദ്രകുമാർ വ്യക്തമാക്കി.
FRDFSFSD