മാസപ്പടി വിവാദത്തിൽ വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ അന്വേഷണം വേണം'; വിജിലൻസിന് പരാതി


സിഎംആർഎൽ വിവാദത്തിൽ വീണാ വിജയനെതിരെ വിജിലൻസിൽ പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു എന്നയാളാണ് പരാതി നൽകിയത്. വിവാദത്തിൽ വീണക്കെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അന്വേഷണം വേണം. ആദായ നികുതി വകുപ്പ് കണ്ടെത്തൽ പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ആണ് പരാതി നൽകിയത്. 'മുഖ്യമന്ത്രിപദവിയുടെ തണലിലാണോ മാസപ്പടി വാങ്ങിയതെന്ന് പരിശോധിക്കണം. സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും' ഗിരീഷ് ബാബു പരാതിയിൽ ആവശ്യപ്പെട്ടു.

'പാർട്ടിക്കുവേണ്ടി സംഭാവന ചോദിക്കുന്നതും മാസപ്പടി വാങ്ങുന്നതും' തമ്മിൽ വ്യത്യാസമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് ഗൗരവമുള്ള വിഷയമാണെന്നും കൂടുതൽ ചർച്ച ചെയ്യപ്പെടണം. എല്ലാ പാർട്ടികളും സംഭാവനകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാം പരിശോധിക്കട്ടെയെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളടക്കം പണം സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. സംഭാവന പിരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന പിരിക്കുന്നതില്‍ എന്താണ് തെറ്റ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണം പിരിക്കും. വ്യവസായികളുടെയും വ്യാപാരികളുടെയും കയ്യില്‍ നിന്നും പണം പിരിക്കാറുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പണം പിരിച്ചത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും സതീശന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ പ്രതിരോധിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു. വിവരം പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ട്. വാർഷികാടിസ്ഥാനത്തിൽ ലഭിച്ച പണം മാസപ്പടിയായി ചിത്രീകരിക്കുന്നത് വിശ്വാസ്യത ലഭിക്കാനാണ്. കരാർ സുതാര്യമാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയത്‌. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്‌. ഇതിന്‌ വിശ്വാസ്യത ലഭിക്കുന്നതിനാണ്‌ മാസപ്പടിയാക്കി ചിത്രീകരിച്ചത്‌. ഈ കളളക്കഥയും കാലത്തിന്റെ ചവറ്റുകുട്ടയിൽ പതിക്കുമെന്നും സിപിഐഎം പറഞ്ഞിരുന്നു.

article-image

ASDADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed