മദ്യപിച്ചു ലക്കുകെട്ട ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ


ഈസ്റ്റ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. രണ്ട് എസ്ഐമാർക്ക് ഉൾപ്പടെയാണ് സസ്പെൻഷൻ. എസ്ഐമാരായ അഫ്സൽ, പ്രദീപ്, സിപിഒ ജോസ്പോൾ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. മദ്യപിച്ച് ലക്കുകെട്ട ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തിലാണ് നടപടി.

ബൈക്ക് മാത്രം കസ്റ്റഡിയിലെടുത്ത് യുവാവിനെ വിട്ടയക്കുകയായിരുന്നു. യുവാവിന്റെ ഫോണും പഴ്സും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

article-image

jgjgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed