ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ബഹ്റൈനിലെ വിവിധ സാമൂഹ്യസാംസ്കാരിക നേതാക്കളും സംഘടനകളും
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈനിലെ വിവിധ സാമൂഹ്യസാംസ്കാരിക നേതാക്കളും സംഘടനകളും ദുഃഖം രേഖപ്പെടുത്തി. ബഹ്റൈനിൽ മുമ്പ് പല തവണ സന്ദർശനം നടത്തിയിട്ടുള്ള ഉമ്മൻചാണ്ടിക്ക് ഇവിടെയുള്ള ഭരണാധികാരികൾ അടക്കമുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു. അദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരം വാങ്ങിയതും ബഹ്റൈനിൽ നിന്നാണ്. ബഹ്റൈൻ കേരളീയ സമാജം, ഫ്രണ്ട്സ് അസോസിയേഷൻ, കെഎംസിസി, കൊല്ലം ജില്ലാ പ്രവാസി അസോസിയേഷൻ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
ജനകീയ സ്വാധീനമുള്ള വലിയൊരു നേതാവിനെയാണ് തങ്ങൾക്ക് നഷ്ടമായതെന്ന് ബഹ്റൈനിലെ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് പ്രസിഡണ്ട് ബിനു കുന്നന്താനം പറഞ്ഞു.
dxgx

