യുവതീപ്രവേശനത്തെ എതിർത്തതിലുള്ള പക; തന്നെ കേസിൽ കുടുക്കിയതെന്ന് കണ്ഠരര് രാജീവര്


ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തന്ത്രി കണ്ഠരര് രാജീവര് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്തതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് തനിക്കെതിരെയുള്ള കേസെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളെ താൻ തടഞ്ഞത് ഭരണകക്ഷിയിലെ പലർക്കും തന്നോട് പകയുണ്ടാകാൻ കാരണമായെന്നും അദ്ദേഹം ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നേക്കാൾ കൂടുതൽ അടുപ്പം രാഷ്ട്രീയ പ്രമുഖരുമായാണെന്നും ഇത് മറയ്ക്കാനാണ് തന്നെ പ്രതിയാക്കിയതെന്നും രാജീവര് ആരോപിച്ചു. ദേവസ്വം വിജിലൻസ് റിപ്പോർട്ടുകളിലോ എസ്.ഐ.ടി അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിലോ തന്റെ പേരില്ലായിരുന്നുവെന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോറ്റിയുടെ കുടുംബബന്ധങ്ങൾ അന്വേഷണ സംഘം മനപ്പൂർവ്വം ഒളിപ്പിച്ചു വെച്ചതായും തന്ത്രി ആരോപിച്ചു.

article-image

asasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed