റോഡിലെ കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നെന്മാറ അളുവശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്‍റെ ഭാര്യ രമ്യ (36) ആണ് മരിച്ചത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ എലവഞ്ചേരി കരിങ്കുളത്ത് വച്ചായിരുന്നു അപകടം. മണികണ്ഠനും ഭാര്യയും നെന്മാറ ഭാഗത്ത് നിന്ന് കൊല്ലങ്കോടു ഭാഗത്തേക്ക് പോകുകയായിരുന്നു. കരിങ്കുളത്തുവച്ച് റോഡിലെ കുഴിയിൽവീണ് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് മണികണ്ഠൻ റോഡരികിലേക്കും ഭാര്യ രമ്യ റോഡിലേക്കും വീഴുകയായിരുന്നു.

വീഴ്ചയിൽ പിന്നാലെ വന്ന ടിപ്പറിന്‍റെ പിൻഭാഗത്തെ ടയർ രമ്യയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഓടിക്കൂട്ടിയ നാട്ടുകാർ രമ്യയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തിന് പിന്നാലെ റോഡിലെ കുഴികൾ അടയ്ക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

article-image

saacds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed