ബ്രിജ് ഭൂഷനെതിരെ പോക്‌സോ കേസില്ല, കുറ്റപത്രം സമർപ്പിച്ചു


 

ബ്രിജ് ഭൂഷനെതിരെ പോക്‌സോ കേസില്ല. പോക്‌സോ ചുമത്താന്‍ മതിയായ തെളിവുകളില്ലെന്നാണ് പൊലീസിന്റെ വാദം. ജൂലൈ 4 ന് കേസ് വീണ്ടും പരിഗണിക്കും. ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റോസ് അവന്യു കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പോക്സോ കേസ് നിലനിൽക്കില്ല എന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയിൽ എഫ്‌ഐആർ റദ്ദാക്കണമെന്നും ഡൽഹി പൊലീസ് വാദിച്ചു.

ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് താരങ്ങൾ മറ്റ് സമര പരിപാടികളിലേക്ക് കടക്കാതിരുന്നത്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പൊലീസിന് ഗുസ്തി താരങ്ങൾ തെളിവുകൾ കൈമാറിയിരുന്നു. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളിൽ നാലുപേരും തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നൽകിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജൂൺ 15 വരെ സമരം വെച്ചിരുന്നു. ആ കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

article-image

cvdfvdfv

You might also like

  • Lulu Exchange
  • Straight Forward

Most Viewed