കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു


കമ്മീഷണര്‍ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. കണിച്ചാർ സ്വദേശി ജിന്‍റോ(39) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കമ്മീഷണര്‍ ഓഫീസിന് സമീപത്തെ സ്റ്റേഡിയത്തിന് തൊട്ടടുത്ത് ലോറി ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം. ലോറിക്കുള്ളില്‍വച്ച് കുത്തേറ്റ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

article-image

sdaffdsdss

You might also like

  • Straight Forward

Most Viewed