ചർച്ച വിജയമെന്ന് പിജി ഡോക്ടർമാർ; ആഴ്ചയിൽ ഒരു അവധി ഉറപ്പാക്കും

ആരോഗ്യമന്ത്രി വീണാ ജോർജുമായി സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും നടത്തിയ ചർച്ച വിജയം. ആഴ്ചയിൽ ഒരു ദിവസം അവധി ഉറപ്പാക്കുമെന്നും സുരക്ഷ, ജോലിഭാരം എന്നിവയിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയതായി മന്ത്രി പറഞ്ഞു. ചർച്ചയിൽ ഉറപ്പുലഭിച്ചതോടെ അടിയന്തിരസേവന വിഭാഗത്തിൽ വൈകിട്ട് അഞ്ചുമുതൽ ഡോക്ടർമാർ ജോലിക്ക് കയറുമെന്നും എന്നാൽ പ്രതിഷേധം തുടരുമെന്നും അറിയിച്ചു.
ഡോ. വന്ദനയുടെ കൊലപാതകത്തിൽ പോലീസിനുണ്ടായ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പു പറഞ്ഞതായി പിജി ഡോകർമാർ പറഞ്ഞു. വന്ദനയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യമുന്നയിച്ചു. 17-ന് ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം കൂടുതൽ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നാണ് ആരോഗ്യമന്ത്രി നൽകിയ ഉറപ്പെന്നും അവർ പറഞ്ഞു.
UYUUTY