ഡൽഹിയിൽ നിന്ന് ബഹ്‌റൈനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽനിന്ന് 26,000 ദീനാറിന്റെ മരുന്നുകൾ പിടിച്ചെടുത്തു

ന്യൂഡൽഹിയിൽ നിന്ന് ബഹ്‌റൈനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽനിന്ന് 26,000 ദീനാറിന്റെ മരുന്നുകൾ പിടിച്ചെടുത്തു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക്−ഇൻ ഏരിയയിൽ വെച്ചാണ് രണ്ടു ബാഗുകൾ നിറയെ മരുന്ന് കണ്ടെത്തിയത്. വൻതോതിൽ മരുന്നുകൾ കൊണ്ടുവരുന്നതിനാവശ്യമായ രേഖകൾ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് അറിയിച്ചു.
യാത്രക്കാരനെ തുടർനടപടികൾക്കായി ഇന്ത്യൻ കസ്റ്റംസിന് കൈമാറി.
fuyf