ചൈനയുമായി ബന്ധം ശക്തമാക്കാനൊരുങ്ങി ബഹ്റൈൻ

ചൈനയുമായി വിവിധ മേഖലകളിൽ ബന്ധം ശക്തമാക്കാൻ ബഹ്റൈൻ ഒരുക്കമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ ചൈനീസ് അംബാസഡർ നയ് റോത്ചിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖീർ പാലസിൽ നടന്ന ചടങ്ങിൽ ധനമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ഷെയ്ഖ മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അംബാസഡർക്ക് ഏൽപിക്കപ്പെട്ട ദൗത്യം ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു. ബഹ്റൈനിൽ സേവനത്തിന് അവസരം ലഭിച്ചതിലുള്ള സന്തോഷം അംബാസഡർ പങ്കുവെക്കുകയും ചെയ്തു.
gdfg