ബിജെപി മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിൽ


കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ ബിജെപി നേതാവും മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗളൂരുവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമായും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവേശനം സ്ഥിരീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബെലഗാവി ജില്ലയിലെ അതാനി നിയോജക മണ്ഡലത്തില്‍ ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. അതാനിയില്‍ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഈ മാസം 12ന് ലക്ഷ്മണ്‍ സാവഡി നിയമസഭാ കൗണ്‍സില്‍ അംഗത്വവും ബിജെപിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു.ബെലഗാവി ജില്ലയിലെ ശക്തനായ നേതാവാണ് ലിംഗായത്ത് സമുദായ അംഗം കൂടിയായ ഇദ്ദേഹം. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യുരപ്പയുടെ അടുത്ത അനുയായി ആണ് സാവഡി.

 

article-image

asfadsad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed